വളപട്ടണം കീരിയാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന ഒഡീഷ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഞായറാഴ്ച പുലര്‍ച്ചെ വളപട്ടണം കീരിയാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകര്‍ ദാസി(48)നെയാണ് ഒരു സംഘം ആളുകള്‍ കുത്തിക്കൊന്നത്. പ്രഭാകര്‍ ദാസിന്റെ ഭാര്യ ലക്ഷ്മി പ്രിയാദാസിനും കുത്തേറ്റു. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്നാണ് പൊലിസ് നല്‍കുന്ന വിവരം. സംഭവത്തില്‍ ബന്ധുക്കളെയും ചോദ്യം ചെയ്തു വരികയാണ്. സംഭവദിവസം കോഴിക്കോട് ട്രെയിനില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഒഡീഷ സ്വദേശികളായ അഞ്ചുപേരെയും കൃത്യത്തില്‍ പങ്കാളികളല്ലെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലായതിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചു. കൊലപാതകം നടന്നതിന് ശേഷം ട്രെയിനുകള്‍ പരിശോധിച്ചതിനാലാണ് ഒഡീഷ സ്വദേശികളായ അഞ്ചുപേര്‍ നാട്ടിലേക്ക് തിരിച്ചതായി മനസിലായത്. ഇവരെ ട്രെയിനില്‍ നിന്ന് കോഴിക്കോട് പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം നടക്കുന്നതായും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പൊലിസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.