ബഷീര്‍ പുന്നാട് വീണ്ടും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്......മട്ടന്നൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ബഷീര്‍ പുന്നാടിനെയും ജില്ലാ ജനറല്‍ സെക്രട്ടറിയായി ബഷീര്‍ കണ്ണാടിപ്പറമ്പിനെയും വീണ്ടും തിരഞ്ഞെടുത്തു. മട്ടന്നൂര്‍ റാറാ അവിസ് ഹോട്ടല്‍ ഹാളില്‍ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എ സി ജലാലുദ്ദീന്‍(തലശ്ശേരി), സി കെ ഉമര്‍ മാസ്റ്റര്‍(മാഹി) എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി ടി വി ഷംസീര്‍(ചാല), കെ ഇബ്രാഹീം(കൂത്തുപറമ്പ്), സുഫീറ അലി അക്ബര്‍(കണ്ണൂര്‍) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും എ ഫൈസലിനെ ഖജാഞ്ചിയായും തിരഞ്ഞെടുത്തു. കെ മുഹമ്മദ് കുഞ്ഞി, പി കെ ഫാറൂഖ്, സജീര്‍ കീച്ചേരി, അഡ്വ. പി സി നൗഷാദ്, അഡ്വ. കെ സി ഷബീര്‍, കെ അബ്ദുള്ള മന്ന  റസീന, സഹീര്‍എന്നിവര്‍ ജില്ലാ കമ്മിറ്റിയംഗങ്ങളാണ്.

 രാവിലെ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് ചെറുന്യൂനപക്ഷം വരുന്ന സവര്‍ണ വിഭാഗമാണെന്നും ബിജെപിക്ക് രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം കൈവരുന്നതോടെ രാജ്യത്തെ ജനാധിപത്യം തന്നെ തകരാറിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രവര്‍ത്തന റിപോര്‍ട്ടും ജില്ലാ സെക്രട്ടേറിയറ്റംഗം സജീര്‍ കീച്ചേരി രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി അബ്്ദുല്‍ ഹമീദ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വര്‍ത്തമാനകാല രാഷ്ട്രീയം എന്ന വിഷയത്തില്‍ പി അബ്്ദുല്‍ മജീദ് ഫൈസി ക്ലാസെടുത്തു. വിവിധ വിഷയങ്ങളില്‍ പി കെ ഫാറൂഖ്, സജീര്‍ കീച്ചേരി, കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, എ സി ജലാലുദ്ദീന്‍, എ ഫൈസല്‍, സുഫീറ അലി സംസാരിച്ചു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.