കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയ ഹോളി ട്രിനിറ്റി കത്തിഡ്രല്‍ ദേവാലയ തിരുനാൾകണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തിഡ്രല്‍ ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി മോണ്‍.ആന്റണി പയസ്സ് കൊടിയേറ്റം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് മുന്‍ കെ.ആര്‍.എല്‍.സി.സി  സെക്രട്ടറി റവ.ഫാ. വില്യം രാജന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഹവികാരി ഫാ മാര്‍ട്ടിന്‍ മാത്യു, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സണ്ണി പൗലോസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആല്‍ഫ്രഡ് സെല്‍വ രാജ്, സ്റ്റാന്‍ലി ജൂഡ്, രതീഷ് ആന്റണി, സ്റ്റാന്‍ലി ക്ലമന്റ്, ആന്റണി നൊറോണ, റിനേഷ് ആന്റണി, ലെവിന്‍ കൊറിയ, ഷീന രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.നാളത്തെ ദിവ്യ ബലിക്ക് ഇരിട്ടി മേഖല ഫൊറോന വികാരി റവ ഫാ ജേക്കബ് ജോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനാളിന്റെ തലേദിവസമായ നാളെ വൈകിട്ട് നടക്കുന്ന ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പയോടെ ദിവ്യകാരുണ്യ പ്രദക്ഷിണവും ,തുടര്‍ന്ന് ദേവാലയത്തില്‍ ദിവ്യകാരുണ്യ ആശിര്‍വാദവും നടക്കും.20ന് തിരുനാള്‍ ദിനത്തില്‍ റവ.ഫാ. ആന്റണിഫ്രാന്‍സിസ് മുഖ്യകാര്‍മ്മികനായിരിക്കും. ദിവ്യബലിക്ക് ശേഷം നേര്‍ച്ചഭക്ഷണം നല്‍കും. അന്നേ ദിവസം വൈകിട്ട് 6.30  ന് മതബോധനവാര്‍ഷികവും, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകള്‍ ഒരുക്കുന്ന കലാപരിപാടികള്‍'ക്വയ്‌നോനിയ2018' അരങ്ങേറും. 21 ന് പരേതരായവരെ സ്മരിച്ച് പ്രത്യേകം പ്രാര്‍ത്ഥിച്ചു കൊണ്ട് കൃതഞ്ജതാ ദിവ്യബലിക്ക് ശേഷം കൊടിയിറക്കവും നടക്കും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.