ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ ചോ​ർ​ച്ച



ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ക​ക്കൂ​സ് ടാ​ങ്ക് പൊ​ട്ടി​യൊ​ലി​ക്കു​ന്നു. കെ​എ​ച്ച്ആ​ർ​ഡ​ബ്ള്യു​എ​സ് പേ​വാ​ർ​ഡി​നും എം​എ​സ്-​ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ൾ​ക്കും സ​മീ​പ​ത്തെ സെ​പ്റ്റി​ക് ടാ​ങ്കാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മു​റ്റ​മു​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്ത് മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
വാ​ർ​ഡു​ക​ളി​ലെ രോ​ഗി​ക​ളും ന​ഴ്സു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും ദു​ർ​ഗ​ന്ധം​കൊ​ണ്ടു വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നു രോ​ഗി​ക​ൾ പ​റ​യു​ന്നു. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് രോ​ഗ​ഭീ​തി​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.