ഹസനാത്ത് മസ്ജിദ് വിപുലീകരണം: ശിലയിടല്‍ കര്‍മം നടത്തികണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ജുമാ മസ്ജിദ് വിപുലീകരണത്തിന്റെ ഭാഗമായി ശിലയിടല്‍ കര്‍മം സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ അധ്യക്ഷനായി. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അനസ് ഹുദവി, കെ.എന്‍ മുസ്തഫ, കെ.ടി ശറഫുദ്ദീന്‍ സംസാരിച്ചു. കെ.പി അബൂബക്കര്‍ പുല്ലൂപ്പി, സകരിയ മാണിയൂര്‍, ഇബ്രാഹീം മൗലവി ശ്രീകണ്ഠാപുരം, മൊയ്തു ഹാജി പള്ളിപ്പറമ്പ്, ഖാലിദ് ഹാജി, എ.ടി മുസ്തഫ ഹാജി, ഹാഫിള് ഔറംഗസീബ് ബീഹാര്‍, സി.എച്ച് മുഹമ്മദ് കുട്ടി, ആശിഖ് ഹുദവി താനൂര്‍, ഒ.പി മൂസാന്‍ ഹാജി, കെ.കെ മുഹമ്മദലി, എം.വി ഹുസൈന്‍, കെ.എന്‍.ബി മൂസാന്‍ ഹാജി, സത്താര്‍ ഹാജി സിറ്റി, അഹ്മദ് കമ്പില്‍, കെ.പി മുഹമ്മദലി സംബന്ധിച്ചു. ചടങ്ങില്‍ ദാറുല്‍ ഹസനാത്ത് ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ 11 ഹാഫിളുകളെ ആദരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.