കാടാച്ചിറ സബ് രജിസ്ട്രാഫിസിൽ ബെഞ്ച് തകർന്ന് മരിച്ച സംഭവം: കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രീതരിൽ ഒരാൾക്ക് ജോലിയും നൽകണമെന്ന് യൂത്ത് കോൺഗ്രസ്സ്കാടാച്ചിറ സബ് രജിസ്ട്രാഫിസിൽ ഇരിക്കുന്ന ബെഞ്ച് തകർന്ന്  വീണ്പരിക്കേറ്റയാൾ മരിച്ച  കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രീതരിൽ ഒരാൾക്ക് ജോലിയും നൽകണമെന്ന് യൂത്ത് കോൺഗ്രസ്സ് കടമ്പൂർ മണ്ഡലം കമ്മിറ്റി. തകർന്ന് വീഴാറായ ബെഞ്ച് മാറ്റാൻ തയ്യാറാവാത്തഉദ്യോഗസ്ഥരുടെ അലംബാവമാണ് അപകടത്തിന് കാരണമായത്. കാടാച്ചിറ സബ് രജിസ്ട്രാഫിസിൽ നിന്ന് മാത്രം കോടികണക്കിന് രൂപയു ടെ വരുമാനമാണ് സർക്കാരിന് ലഭിക്കുന്നത്. ഓഫിസിലെത്തുന്ന പൊതു ജനങ്ങൾക്ക്   ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ സബ് രജിസ്ട്രാ ഫിസിൽ ഇല്ല. തകർന്ന് വീഴാറായ ഫർണ്ണിച്ചറും കസേലകളും മാറ്റാൻ അധികൃതർ തയ്യാറാവണമെന്നും യൂത്ത് കോൺഗ്രസ്സ് കടമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് റിജിൻ രാജ് അധ്യക്ഷനായ യോഗത്തിൽ ജിതീഷ് നമ്പ്യാർ,അദീപ്, അഭിലാഷ് ആഡൂർ ,ഹഫ്സീർ പുല്ലാഞ്ഞി, ജിത്തു കടമ്പുർ, അലേഖ് തുടങ്ങിയവർ പ്രസംഗിച്ചു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.