പ്രിയ സുഹൃത്തിനെ സഹായിക്കാൻ നമുക്ക് ഒരുമിക്കാംതലശ്ശേരി: വയലളം-പുല്ലമ്പിൽതാഴെ കീർത്തനത്തിൽ കാരായി ജിഷ്ണു, ചികിത്സയ്ക്ക് സഹായം തേടുന്നു. 
ഇരു വൃക്കകളും തകരാറിലായതിനാൽ ജിഷ്ണു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തി വരികയാണ്. ജീവൻ നിലനിർത്താൻ വൃക്കകൾ മാറ്റി വെച്ചേ മതിയാകൂ. ജിഷ്ണുവിന്റെ അച്ഛൻ വൃക്ക ധാനം ചെയ്യാൻ സന്നദ്ധമായി വന്നിരിക്കുകയാണ്. വൃക്ക മാറ്റി വെക്കാൻ സഹായ ധനത്തിനായി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ M.P  , തലശ്ശേരി MLA അഡ്വ:എ.എൻ.ഷംസീർ, തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ. രമേശൻ എന്നിവർ രക്ഷാധികാരികളായി
പി.എൻ.പങ്കജാക്ഷന് പ്രസിഡന്റും, സി.ഗോപാലൻ ജനറൽ സെക്രട്ടറിയും, പി.സി.ഷനിൽ ഖജാൻജിയുമായി സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.

എസ്.ബി.ഐ തലശ്ശേരി പ്രധാന ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
അക്കൗണ്ട്നമ്പർ : 37637359860.
IFSC : SBIN 0000926
ജനറൽ കൺവീനർ
നമ്പർ:9496401796

നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.