അപ്ലൈഡ് സയന്‍സ് കോളേജില്‍ 2018-19 അദ്ധ്യയനവര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു



കണ്ണൂര്‍: ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കണ്ണൂര്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ 2018-19 അദ്ധ്യയനവര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്.  താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം 14, 15 തീയ്യതികളില്‍ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.     അസി.പ്രൊഫസര്‍ കംപ്യൂട്ടര്‍ സയന്‍സ് - ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ (എംഎസ്‌സി/എംസിഎ/എംടെക്ക് ബിരുദം. കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ - ഒന്നാം ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം. അസി.പ്രൊഫസര്‍ ഇലക്‌ട്രോണിക്‌സ് - ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ എം എസ് സി /എം ടെക്ക് ബിരുദം.  ഇന്റര്‍വൂ 14 ന് രാവിലെ 10 മണി.         അസി.പ്രൊഫസര്‍ കോമേഴ്‌സ് - ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. അസി.പ്രൊഫസര്‍ മാത്തമാറ്റിക്‌സ് - ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ബിരുദാനന്തര ബിരുദം. ഇന്റര്‍വൂ 15 ന് രാവിലെ 10 മണി. നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. 
ഫോണ്:  04972877600


കണ്ണൂര്ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.