ഐ.എ.എസ് പരീക്ഷയിലെ റാങ്ക് ജേതാവിനെ അനുമോദിച്ചു


പയ്യന്നൂർ: ഇന്ത്യൻ സിവിൽ പരീക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 125-)o റാങ്ക് നേടിയ പയ്യന്നൂർ പി. ഇ. എസ്.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സതീഷ് ബി. കൃഷ്ണനെ അനുമോദിച്ചു. പി. ഇ. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമൻ ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ പ്രസിഡണ്ട് കെ. വി രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. കേന്ദ്ര സർവ്വകലാശാല വൈസ് ചെർമാൻ ഡോ. ജി ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ഇ. പ്രേമാനന്ദ്, ജോൺ ജോസഫ് തയ്യിൽ, പി. സി. പ്രസന്ന, കെ. എൻ ഗോപിനാഥൻ നമ്പ്യാർ, എം. രാഘവ പൊതുവാൾ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സതീഷ് ബി. കൃഷ്ണൻ മറുപടി പ്രസംഗം നടത്തി. എൽ. കെ. ജി മുതൽ 12 ക്ലാസുവരെ ഈ വിദ്യാലയത്തിലാണ് പഠനം നടത്തിയതെന്നും പറഞ്ഞു. ആർ. സീമ സ്വാഗതവും കെ. കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.