കാഞ്ഞങ്ങാട് തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ കണ്ടെത്തികാഞ്ഞങ്ങാട്: തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ കണ്ടെത്തി. അലാമിപ്പള്ളിയിലെ തീയേറ്ററില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നീലേശ്വരം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശുചിമുറിയില്‍ കയറിയ യുവതി സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്തിറങ്ങുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തിയാണ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.