നവമാധ്യമ ഹര്‍ത്താല്‍ മര്‍ദ്ദനമേറ്റ ഇരിട്ടി എസ് ഐക്ക് സ്ഥലംമാറ്റം...

നവമാധ്യമ ഹര്‍ത്താല്‍ മര്‍ദ്ദനമേറ്റ ഇരിട്ടി എസ് ഐക്ക് സ്ഥലംമാറ്റം...

ഇരിട്ടി: കാശ്മീര്‍ കത്വവ സംഭവത്തിന്‍ പ്രതിഷേധിക്കാനെന്ന വ്യാജേന നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി  ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിച്ച ഇരിട്ടി പ്രിന്‍സിപ്പള്‍ എസ്.ഐക്ക് അപ്രതീക്ഷിത സ്ഥലം മാറ്റം. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ മുഖം നോക്കാതെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഇരിട്ടി എസ് ഐ പി സി സഞ്ചയ് കുമാറിനെ ചൊക്ലി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഇന്നലെ ജില്ലാ പോലിസ് മേധാവിയുടെ ഉത്തരവ്.   സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായുള്ള സംഭവത്തില്‍ അന്വേഷണവും നടപടിയും തുടരുന്നതിനിടെ പെട്ടെന്ന് എസ്.ഐ സ്ഥലം മാറ്റിയ നടപടിയില്‍ ജനങ്ങളള്‍ക്കിടയില്‍ എതിര്‍പ്പ് ഉയരുകയാണ്. ഹര്‍ത്താല്‍ ദിവസം ഇരിട്ടിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ അടപ്പിക്കാന്‍ എത്തിയ വരെ മുന്‍കരുതലായി  കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ ഹര്‍ത്താലനുകൂലികളായ ചിലര്‍ എസ് ഐ.സജ്ഞയ് കുമാര്‍ ഉള്‍പ്പെടെയുള്ള പോലിസ് സംഘത്തെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.  സംഭവത്തില്‍ ഉള്‍പ്പെട്ട 30 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒളിവില്‍ പോയ ബാക്കിയുള്ളവരെ പിടികൂടുന്നതിനിടയിലാണ് കൂടാളി വേശാല സ്വദേശിയായ ഇരിട്ടി എസ് ഐ സഞ്ചയ്കുമാറിനെ സ്ഥലം മാറ്റിയത്. അറസ്റ്റുമായി ബന്ധപ്പെട്ട് എസ്.ഐയെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടിയില്‍ ഭരണപക്ഷത്തെ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകയുകയാണ്.   ...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.