ഓട്ടോ ഡ്രൈവർ മാതൃകയായി


പയ്യന്നൂർ: കരിവെള്ളൂരിൽ ഓട്ടോ ഡ്രൈവർക്ക് കളഞ്ഞുകിട്ടിയ യാത്രക്കാരിയുടെ കൈ ചെയിൻ ഉടമസ്ഥയെ കണ്ടെത്തി തിരിച്ചു നൽകി മാത്യകയായി.കരിവെള്ളൂർ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ തെരുവത്തെ പടിഞ്ഞാറെ വീട്ടിൽ ഗണേശന്റെ ഓട്ടോയിൽ നിന്നാണ് ചെയിൻ കളഞ്ഞു കിട്ടിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. പലിയേരിയിലെ വീട്ടിൽ നിന്നും കരിവെള്ളൂർ ബസാറിലെ മില്ലിലേക്ക് ഓട്ടോയിൽ കയറിയ പലിയേരിയിലെ ശാന്ത (58) യുടെതാണ് കളഞ്ഞുകിട്ടിയ കൈ ചെയിൻ. മറ്റു ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ ഉടമസ്ഥയെ കണ്ടെത്തി ഓട്ടോ ഡ്രൈവേർസ് യൂണിയൻ (സി.ഐ.ടി.യു) കരിവെള്ളൂർ ഡിവിഷൻ സെക്രട്ടറി എം.വി.രവിയുടെ സാന്നിധ്യത്തിൽ കൈ ചെയിൻ ഉടമസ്ഥക്ക് കൈമാറി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.