ചെങ്ങളായി രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തിശ്രീകണ്ഠപുരം: ചെങ്ങളായി രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് വളക്കൈ കൃഷിഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ചടങ്ങിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ മനോജ് പാറക്കാടി അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ പി.പി.രാഘവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഫെയ്സ് ഫൗണ്ടേഷൻ ഡയരക്ടറും മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. മുഹമ്മദ് യാസിർ മുഖ്യ പ്രഭാഷണം നടത്തി.
ക്യാമ്പിൽ വിവിധ മെഡിക്കൽ പരിശോധനക്കുള്ള ലാബ് സൗകര്യങ്ങളും, വിദഗ്ദ്ധരായ ഡോക്ടറുടെ സേവനവും സജ്ജീകരിച്ചു. മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്ത 312 ആളുകളെ പരിശോധിച്ചു.
വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ കൗൺസിലിംഗ് നല്കി ആവശ്യമായ ചികിത്സാ കാര്യങ്ങളെ കുറിച്ച് ബോധവല്ക്കരിച്ചു. ഉദ്ഘാടന പരിപാടിയിൽ ഷാജു കണ്ടമ്പേത്ത്, ഡോ: മുഹമ്മദ് നസീഫ് ,അഡ്വ. കെ.വി.കൃഷ്ണപ്രഭ, മേപ്പാട്ട് രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.കെ.വിജയകുമാർ, ജംഷീർ ചുഴലി, ഏ.കെ.വാസു .പടപ്പയിൽ പ്രദീപൻ, ഇ.വി.പ്രസന്നൻ, പി.വി.ജിസൺ, എം.രജ്നാഥ്, ഇ.സജീവൻ, പി.എം നിസാമുദ്ദീൻ . സി. ഗംഗാധരൻ, അരുൺകുമാർ അരിമ്പ്ര, എം.സി.ദീപു . തുടങ്ങിയവർ നേതൃത്വം നല്കി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.