ബാലസാഹിത്യം ഇന്ന്‌ എന്ന വിഷയത്തിസാഹിത്യ സംവാദം നടത്തിഎടക്കാട്:  എടക്കാട് സാഹിത്യവേദിയുടെ പ്രതിമാസ സദസ്സിൽ 'ബാലസാഹിത്യം ഇന്ന്‌ ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കഥാകൃത്ത് കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.മോഹനൻ അധ്യക്ഷത വഹിച്ചു. ടി. കെ. ഡി മുഴപ്പിലങ്ങാട്, അംബുജം കടമ്പൂര്, സതീശൻ മോറായി, എ.കെ.അശ്റഫ് മാസ്റ്റർ, സി.എ. പത്മനാഭൻ, ജസീൽ കുറ്റിക്കകം, ഫാസിൽ മുരിങ്ങോളി എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ നേടിയ കെ.ടി. ബാബുരാജ്, ടി.കെ. ഡി മുഴപ്പിലങ്ങാട്, അംബുജം കടമ്പൂർ എന്നിവർക്ക് മുരളി കാടാച്ചിറ ഉപഹാരം നൽകി. വി.കെ.റീന, കെ.വി.ജയരാജൻ, സി. നാരായണൻ, അനിലേഷ് ആർഷ ആശംസാ പ്രസംഗം നടത്തി. ദാവൂദ് പാനൂർ, ടി.റഷീദ് എന്നിവർ രചനകളവതരിപ്പിച്ചു. എം.കെ.അബൂബക്കർ സ്വാഗതം പറഞ്ഞു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.