പ്രമുഖ കോണ്ഗ്രസ് നേതാവും എന്.ജി.ഒ അസോസിയേഷന് മുന് സംസ്ഥാന നേതാവുമായ കെ.വി.ചന്ദ്രശേഖരന് നിര്യാതനായി
പയ്യന്നൂര്: പ്രമുഖ കോണ്ഗ്രസ് നേതാവും എന്.ജി.ഒ അസോസിയേഷന് മുന് സംസ്ഥാന നേതാവുമായ പയ്യന്നൂര് യുത്ത് സെന്ററിന് സമീപത്തെ കെ.വി.ചന്ദ്രശേഖരന്(കെ.വി.സി-65) നിര്യാതനായി. ഉച്ചക്ക് ശേഷം രണ്ടിന് വീട്ടിലെത്തിക്കുന്ന മൃതദേഹം നാലിന് കണ്ടമ്പത്ത് തറവാട്ട് ശ്മശാനത്തില് സംസ്കരിക്കും. കോണ്ഗ്രസ് പയ്യന്നൂര് ബ്ലോക്ക് കമ്മിറ്റി ജനറല് സെക്രട്ടറി, കേരള പെന്ഷനേഴ്സ് അസോസിയേഷന്, സംസ്ഥാന ഓര്ഗനൈസിംങ്ങ് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചു വരികയായിരുന്നു. സംസ്ഥാന ഇലക്ട്രിക്കല് ഇന്സ്പെക്റ്റേഴ്സ് വകുപ്പില് നിന്നും ദീര്ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഇദ്ദേഹം പരേതനായ പയ്യന്നൂര് രവീന്ദ്ര ഹോട്ടല് ഉടമ എ.പി.കണ്ണപൊതുവാളിന്റേയും കെ.വി.ദേവിക്കുട്ടിയുടേയും മകനാണ്. ഭാര്യ: എ.പി.വസന്ത. മക്കള്: അനു, മിനു(ഡല്ഹി). മരുമക്കള്: പി.ഉമേഷ് ബാബു(ക്ഷിര വികസന വകുപ്പ് കാസര്ഗോഡ്), പി.രാജേഷ്(ഡല്ഹി). സഹോദരങ്ങള്: രവീന്ദ്രന്, പുരുഷോത്തമന്, വിനോദ് കുമാര്, ജയലക്ഷ്മി, സുലോചന, വത്സല.

കണ്ണൂര്ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.