അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സിവിൽ പോലീസ് ഓഫീസർ മരണപ്പെട്ടു.പയ്യന്നൂർ:അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സിവിൽ പോലീസ് ഓഫീസർ മരണപ്പെട്ടു. കണ്ടോത്ത് നോർത്ത് അംഗൻവാടിക്ക് സമീപം താമസിക്കുന്ന കാസർഗോഡ് റെയിൽവേ പോലീസിൽ ജോലി ചെയ്തു വരികയായിരുന്ന മയ്യിച്ച രവീന്ദ്രൻ (47) ആണ് ഇന്ന് രാവിലെ മംഗലാപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത്.മാസങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന രവീന്ദ്രന് സഹപ്രവർത്തകരും നാട്ടുകാരും കണ്ടോത്ത് വീട് വെച്ച്  കൊടുക്കാൻ കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഡി വൈ എസ് പി കെ.വി വേണു ഗോപാലൻ വീടിന്റെ കട്ടില വെയ്പ് കർമ്മം നടത്തിയിരുന്നു. മയിച്ചയിലെ പരേതരായ പാഞ്ചാലികുഞ്ഞിരാമൻ -ചിരി ദമ്പതികളുടെ മകനാണ്. ഭാര്യ സരിത മക്കൾ: അമൽ, അനൽ
സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, ഭാസ്കരൻ, രോഹിണി, പരേതനായ രാഘവൻ


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.