രാജ്കമൽ സർക്കസ് ഉടമ രാജ്കുമാർ നിര്യാതനായി



മുഴപ്പിലങ്ങാട്: : രാജ്കമൽ  സർകസ്  കമ്പനി ഉടമയായ മുഴപ്പിലങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ  എം. രാജ്കുമാർ(54) നിര്യാതനായി. ഇപ്പോൾ ധർമ്മടം ബ്രണ്ണൻ കോളെജിന് സമീപം  രാജ്കമലിൽ ആണ് താമസം.   മുൻ സർകസ് താരങ്ങളും പിന്നീട് രാജ് കമൽ സർക്കസ് സ്ഥാപകനുമായ  പരേതരായ  മുല്ലോളി ഗോപാലൻ - കമല ദമ്പതികളുടെ മകനാണ്.   അരറ്റാണ്ടിലധികം പഴക്കമുള്ള   സർക്കസ് കമ്പനി  ഒരു വർഷമായി പ്രതിസന്ധി കാരണം
നിർത്തിവെച്ചിരിക്കുകയാണ് .
ഭാര്യ:  പി.ഷീന (എടക്കാട് റെയിൽവേ ഗേറ്റ്)
മക്കൾ: ഗോകുൽരാജ് (ഹൈദരബാദ് പെട്രോളിയം കെമിക്കൽ വിദ്യാർഥി), ഗുൽഷൻ (ഹോട്ടൽ മാനാജ്മെൻറ് വിദ്യാർഥി,  ദുബൈ) ,ഗീതാഞ്ജലി(പാലയാട് ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർഥിനി). സംസ്കാരം തിങ്കൾ രാവിലെ പത്തിന് വീട്ടുവളപ്പിൽ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.