കൈതപ്രം പൊതുജന വായനശാല വജ്രജൂബിലി ആഘോഷം; ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു.
കൈതപ്രം: കൈതപ്രം പൊതുജന വായനശാല ആൻറ് ഗ്രന്ഥാലയത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നാട്ടുകാരായ പ്രതിഭകളെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ മംഗലം പത്മനാഭൻ നമ്പുതിരി യുടെ അദ്ധ്യക്ഷതയിൽ മലയാള ഭാഷ പാഠശാല ഡയരക്ടർ ടി.പി.ഭാസ്കര പൊതുവാൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.നിർമ്മാതാവും അഭിനേതാവുമായ എ.ജയചന്ദ്രൻ മുഖ്യാതിഥിയായ ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു.സന്തോഷ് കൈതപ്രം ,മീര സന്തോഷ്, ദീപാങ്കുരൻ കൈതപ്രം , ബാലകൃഷ്ണൻ കൈതപ്രം ,പി. മനോജ്, പി.ടി. മനോജ്, സജീവൻ കടന്നപ്പള്ളി, ജയകുമാർ എ.കെ., മധു മരങ്ങാട്,പ്രദീപ് മണ്ടൂർ, വിവേക് കണ്ണാടി ,രാമചന്ദ്രൻ കൈ തപ്രം തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. അന്തരിച്ച സംവിധായകൻ മധു കൈതപ്രത്തിന്റെ സ്മൃതി ചിത്രം കൈതപ്രം ദാമോദരൻ നമ്പൂതിരി അനാച്ഛദനം ചെയ്തു.എം.പി.ദാമോദരൻ നമ്പൂതിരി സ്വാഗതവും വി.നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു. തുടർന്ന് ഹിന്ദി പ്രദർശനം ഗുൽമോഹർ നടന്നു.
കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.