നെഹ്റു അനുസ്മരണ സമ്മേളനം നടത്തി.പയ്യാവൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെല്ലിക്കുറ്റി വാർഡ് കമ്മിറ്റിയും, യൂത്ത് കോൺഗ്രസും സംയുക്തമായി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 54-മത് ചരമവാർഷികം ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജസ്റ്റീസൺ ചാണ്ടിക്കൊല്ലിപതാക ഉയർത്തലും, അനുസ്മരണ പ്രഭാഷണവും നടത്തി. ബൂത്ത് പ്രസിഡന്റ് റെജി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജോയി കുന്നേൽ, ജൂബി ചാമക്കാല, ടെന്നി വേങ്ങത്താനം, ജിസ് മോൻ ഓതറ, ലിജോ കുന്നേൽ, അലൻ മുണ്ടയ്ക്കൽ, അനുഗ്രഹ് നെല്ലിക്കുന്നേൽ, റോബിഇലവുങ്കൽ ,സിബിൻ പനച്ചി കുന്നേൽ എന്നിവർ പ്രസംഗിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.