കണ്ണൂരില്‍ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന സമരക്കാരെ മാധവി ബസ് ജീവനക്കാരന്‍ തെറിവിളിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ബസും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂര്‍: കണ്ണൂരില്‍ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന സമരക്കാരെ മാധവി ബസ് ജീവനക്കാരന്‍ തെറിവിളിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ബസും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.    ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികള്‍ നടത്തുന്ന സമരത്തിന് എത്തിയവരെയാണ് മാധവി ബസ് ജീവനക്കാര്‍ തെറിവിളിച്ചത്. കണ്ണൂര്‍ കലക്ടറേറ്റിനു സമീപം ദളിതു സംഘടനകളുടെ സമരപന്തലിനു മുന്നില്‍ നില്‍ക്കുന്നവരെ കേട്ടാലറക്കുന്ന ഭാഷയില്‍ കണ്ടക്ടര്‍ തെറിവിളിക്കുകയായിരുന്നു. ഈ സമയത്ത് വി.എം സുധീരന്‍ വേദിയില്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നുണ്ടായിരുന്നു.    ബസ് ജീവനക്കാരുടെ നടപടിയില്‍ പ്രകോപിതരായ ദളിതു സംഘടന പ്രവര്‍ത്തകര്‍ ബസിനുളളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും ഹൈഡ്രോളിക്ക് ഡോര്‍ ആയതിനാല്‍ സാധിച്ചില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ദളിത് സംഘടന പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനുളള നീക്കവും ആരംഭിച്ചു. ഇതിനിടയില്‍ സംഭവമറിഞ്ഞ ടൗണ്‍ സ്റ്റേഷന്‍ എസ്.ഐ ശ്രീജിത്ത് കൊടേരി ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു....കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.