കണ്ണൂരില്‍ മാരക ലഹരിമരുന്ന് വേട്ട...കണ്ണൂര്‍: എക്‌സൈസ് ജോയന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ അതിമാരക ലഹരി മരുന്നായ എം.ഡി.എം.എ എന്ന ലഹരിമരുന്നും ഹാഷിഷുമായി യുവാവിനെ പിടികൂടി. മാട്ടൂൽ അതിർത്തിക്കുള്ള മുസ്തക്കിം കെ .പി (21)യാണ് പിടിയിലായത് .. തീരദേശ പ്രദേശമായ പഴയങ്ങാടി മാട്ടുല്‍ മാടായി പ്രദേശങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. മാരക ലഹരിമരുന്നുകള്‍ ഈ പ്രദേശങ്ങളില്‍ ലഭിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം ഇതുമായി ബന്ധപ്പെടുന്ന യുവാക്കള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ ശ്രമമാണ് ലക്ഷ്യം കണ്ടത്. KL 13 AG 2939 ഇന്നോവ കാറില്‍ വിതരണം നടത്തുന്നതിനിടയല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ദിലീപിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വിനോദ് വി കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.വി അഷറഫ്  ജിരാഗ് പി പി, റിഷാദ് സി എച്ച് ,എക്‌സൈസ് ഡ്രൈവര്‍ ബിനീഷ് കെ എന്നിവര്‍ ചേര്‍ന്ന്  അതിസാഹസീകമായാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ ഇന്ന് പയ്യന്നൂര്‍ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കും ....


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.