സി.ആർ.പി.എഫ് ക്യാമ്പിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ ഇടപെടൽ: കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകും ബി.ജെ.പി


മുനയം കുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പെരിേങ്ങാത്ത് സംഘടിപ്പിച്ച മാരത്തോണിൽ സി.ആർ.പി.എഫിലെ ജവാൻമാരെ പങ്കെടുപ്പിക്കുവാൻ അനുമതി നൽകിയവർക്കെതിരെയും പങ്കെടുക്കാൻ എത്തിച്ചേർന്ന ജവാൻമാർക്കെതിരെയും നടപടി വേണമെന്നും സി.ആർ.പി.എഫ് ക്യാമ്പിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ക്യാമ്പിലെ മറ്റ് ഇടപാടുകളക്കുറിച്ചും ആഭ്യന്തര വകുപ്പ് വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റി ആദ്യന്തര മന്ത്രിക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ രമേശൻ മാസ്റ്റർ, പി.രവീന്ദ്രൻ, എം.കെ മുരളി, ഗംഗാധരൻ കാളീശ്വരം തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.