കടുത്ത സാമ്പത്തീക പ്രതിസന്ധി: ബസുടമകളുടെ മാര്‍ച്ചും ധര്‍ണയും തിങ്കളാഴ്ചകണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ബസ് ഉടമകള്‍ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. തുടര്‍ന്ന് കേന്ദ്ര സംഘടനയായ ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് രാജ്യവ്യാപകമായി വാഹനബന്ദ് ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡീസല്‍ വില ലിറ്ററിന് 66 രൂപയായിരുന്നത് ഇപ്പോള്‍ 72 രൂപയിലാണ്. ഈ ഇനത്തില്‍ മാത്രമായി ഉടമകള്‍ക്ക് പ്രതിദിനം 600 രൂപയിലധികം അധികച്ചെലവാണ് വരുന്നത്. ഈ സാഹചര്യത്തില്‍ പെട്രോലിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നികുതി കുറയ്ക്കുകയോ ചെയ്യണം. സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്‌സിഡി അനുവദിക്കുക, ബസ് ബോഡി നിര്‍മാണത്തിന് പുതുതായി ഉണ്ടാക്കിയ മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നിവയാണ് ഉടമകളുടെ അടിയന്തിര ആവശ്യം.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപറേറ്റീവ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു, വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി.പി മോഹനന്‍, ജന.സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, പി.രാജേന്ദ്രന്‍, കെ.പി മോഹനന്‍ പങ്കെടുത്തു

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.