സമ്പൂർണ്ണ സ്തനാർബുദ നിർണ്ണയ ക്യാമ്പ് മെയ് 21 മുതൽ ആരംഭിക്കും;സംഘാടക സമിതി രൂപീകരണ യോഗം നടന്നു


കണ്ണപുരം ഗ്രാമ പഞ്ചായത്ത് ക്യാൻസർ വിമുക്ത ഗ്രാമം സമ്പൂർണ്ണ സ്തനാർബുദ നിർണ്ണയ ക്യാമ്പ് മെയ് 21 മുതൽ ആരംഭിക്കും.10 ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പിൽ 30 വയസ്സിൽ കൂടുതൽ പ്രായമുള്ള ആറായിരത്തോളം സ്ത്രീകളെ ക്യാമ്പിലെത്തിച്ച് പരിശോധന വിധേയമാക്കുന്നു. സംഘാടക സമിതി രൂപീകരണ യോഗം ബഹു ‘ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.പ്രീത ഉദ്ഘാടനം ചെയ്തു. തലശ്ശേരി മലബർ ക്യാൻസർ സെന്റർ ഡയറക്റ്റർ ഡോ.സതീശൻ ബാലസുബ്രമണ്യൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസി.കെ.വി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എൻ ശീധരൻ , കെ.വി.ബാലൻ, രാജേഷ് പാങ്ങോട്ട് സന്തോഷ്ച് ബോസ്, ബാബു രാജേന്ദ്രൻ; വി.സി.വിജയൻ, കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു: ഡോ. ഡി.ആർ.ഹരീഷ് സ്വാഗതം പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ കെ.വി.രാമകൃഷ്ണൻ കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ( ചെയർമാൻ) എൻ.ശീധരൻ (ജനറൽ കൺവീനർ) കെ.വി.ബാലൻ (വർക്കിംഗ് ചെയർമാൻ) ടി.വി.ലക്ഷ്മണൻ കെ.വി.ശ്രീധരൻ കൺവീനർമാർ .

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.