ബ്ലൂ ഇന്‍ഡസ്ട്രീസിന്റെ കുപ്പി വെള്ളത്തിന് നിരോധനംകണ്ണൂര്‍: ബ്ലൂ ഇന്‍ഡസ്ട്രീസ്, മുടക്കുഴ. പി.ഒ, അകനാട്, പെരുമ്പാവൂര്‍, എറണാകുളം, കേരള -683546 എന്ന സ്ഥാപനം നിര്‍മ്മിച്ച് വിതരണം ചെയ്ത പേക്കേജ്ഡ് ഡ്രിങ്കിഗ് വാട്ടര്‍ (എം.എഫ്.ജി 9/4/18/എസ് ആര്‍,ബി. നം.1575/ബി.എസ്/3, എക്‌സ്പ് ,19/10/18) കണ്ണൂര്‍ ജില്ലയില്‍ വില്‍ക്കുന്നതും, വിതരണം ചെയ്യുന്നതും നിരോധിച്ച് കൊണ്ട് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീണര്‍ ഉത്തരവിട്ടു. ആരോഗ്യത്തിന് ഹാനികരമായ തോതിലുള്ള നൈട്രൈറ്റ് അടങ്ങിയതും, പി.എച്ച് മൂല്യം കുറഞ്ഞതും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ളതുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കള്‍ കുപ്പിവെള്ളം വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രസ്തുത ഉത്പന്നം മാര്‍ക്കറ്റില്‍ വിതരണത്തിന് വെച്ചിരിക്കുന്നതായി കണ്ടാല്‍ കണ്ണൂര്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 എന്ന നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.