ഇരിട്ടിയില്‍ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബും നിര്‍മാണ സാമഗ്രികളും പിടികൂടിഇരിട്ടി: ഇരിട്ടിയില്‍ ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോബും ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടി. ഇരിട്ടിക്കടുത്ത് കീഴൂര്‍ വളളിയാട് വൈരീഘാതകന്‍ ക്ഷേത്രത്തിനടുത്ത് പടിയില്‍ താഴെ റോഡിനടുത്തുള്ള പറമ്പില്‍ വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബും ബോംബുനിര്‍മ്മാണത്തിനായി ശേഖരിച്ചു സൂക്ഷിച്ച ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടിയത്. ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ പി.സി സജ്ഞയ് കുമാര്‍, കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് എസ് ഐ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ ജയ്‌സണ്‍ ഫെര്‍ണാണ്ടസ്, ഇ.കെ ജയ്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ റെയ്ഡ് നടത്തി ബോംബ് ശേഖരം പിടികൂടിയത് കഴിഞ്ഞ ദിവസം മുഴക്കുന്ന് പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ തില്ലങ്കേരി, കാര്‍ക്കോട്, ഇയ്യം ബോഡ് മേഖലകളില്‍ നിന്നും സ്റ്റീല്‍ ബോബുകളും ഐസ്‌ക്രിം ബോംബുകളും പിടികൂടിയിരുന്നു മാഹി ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കലാപ സാധ്യതയുണ്ടെന്ന പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രശ്‌നസാധ്യതയുള്ള മേഖലയില്‍ റെയ്ഡും പരിശോധനയും ശക്തമാക്കിയത്. അതിര്‍ത്തി പ്രദേശമായ ഇരിട്ടിയിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലുംവാഹന പരിശോധനയും റെയ്ഡും ശക്തമാക്കുമെന്ന് ഇരിട്ടി സി ഐ രാജീവന്‍ വലിയ വളപ്പില്‍ അറിയിച്ചു

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.