എസ്.ഡി.പി.ഐ നേതാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം

മുഴപ്പിലങ്ങാട്: എസ്.ഡി.പി.ഐ നേതാവിനെ  ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം
എസ്.ഡി.പി.ഐ. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അർഷാദ് മഠത്തിന് നേരെയാണ് ഇന്ന് ഉച്ചക്ക് വധശ്രമം ഉണ്ടായത്.
അർഷാദ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ അക്രമിസംഘം ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിന് നേരെ ബോംബെറിയുകയുമായിരുന്നു.
സി.പി.ഐ.എം. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
സാരമായി പരിക്കേറ്റ അർഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.