ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി പ്രദേശം മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു.
ആയുർവേദത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി കണ്ണൂർ കല്യാട് ആയുഷ് മന്ത്രാലയത്തിന്റെ സഹായത്തോടെ ആരംഭിക്കാനിരിക്കുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ആയുർവേദയുടെ പദ്ധതി പ്രേദേശം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഇന്നലെ സന്ദർശിച്ചു.പദ്ധതിക്ക് ഈ വർഷം തറക്കല്ലിടും.3 വര്ഷം കൊണ്ട് പ്രാഥമിക പ്രവർത്തികൾ പൂർത്തീകരിക്കും.അതിനായി 5 കോടി രൂപ ബജറ്റിൽ മാറ്റി വെച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.കിഫ്ബി വഴിയും പണം കണ്ടെത്തുമെന്നും കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായവും ചേർത്ത 300 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.ഇതിനായി 311 ഏക്കറോളം ഭൂമി ഏറ്റടുത്തു. ഇന്റർ നാഷണൽ മ്യൂസിയം നൂതന സ്പെഷ്യലിറ്റി ആശുപത്രി,മികച്ച ഗവേഷണ കേന്ദ്രം ഔഷധ തോട്ടം എന്നിവയും ഉണ്ടാവും.കണ്ണൂർ വിമാത്താവളം കൂടി വരുന്നതോടെ ആയുർവേദ രംഗത്തടക്കം പുത്തൻ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് കൂടി യാഥാർഥ്യമാവുന്നതോടെ സംസ്ഥാനത്തെ ആയുർവേദ ഹബ് ആക്കാനുള്ള നീക്കം എളുപ്പത്തിലാകുമെന്നു മന്ത്രി പറഞ്ഞു.ഇതിനിടയിൽ മന്ത്രിയുടെയും കളക്ടറുടെയും സന്ദർശനത്തിന് തടസമുന്നയിച്ചുകൊണ്ട് പ്രദേശ വാസികൾ രംഗത്തെത്തി.തങ്ങളുടെ സ്ഥലത്തു പ്രവർത്തികൾ ഒന്നും നടക്കാൻ അനുവദിക്കില്ല എന്ന് ഉന്നയിച്ചായിരുന്നു പ്രതിഷേധം.താങ്കൾക് സ്ഥലം നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നീട അത് വീണ്ടു കിട്ടുമോ എന്നുള്ള ആശങ്കയാണ് പ്രദേശവാസികൾക്ക് .കളക്ടർ മിർ മുഹ്ഹ്മദലി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരും സ്ഥലം സന്ദർശിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.