വാഹനങ്ങള് വാടകയ്ക്കെടുത്ത് അന്യസംസ്ഥാനത്ത് എത്തിച്ച് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്ന രണ്ടുപേര് പാനൂരില് അറസ്റ്റില്

ഇരിട്ടി: വാഹനങ്ങള് വാടകയ്ക്കെടുത്ത് അന്യസംസ്ഥാനത്ത് എത്തിച്ച് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്ന രണ്ടുപേര് പാനൂരില് അറസ്റ്റില്.ഇരിട്ടി മുണ്ടയാംപറമ്പിലെ അനീഷ് തോമസ് (31), ആറളം വീര്പ്പാട്ടെ അനുരാജ് (30) എന്നിവരെയാണ്പാനൂര് സിഐ വി.വി.ബെന്നിയും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തെക്ക് റിമാന്ഡ് ചെയ്തു. ചമ്പാട്പിയാനിവാസില് പ്രിയങ്കിന്റെ പരാതിയില് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായത്. ഇതോടെയാണ് വാഹനം വാടകയ്ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന വന് റാക്കറ്റിനെ കുറിച്ച് പോലീസിന്സൂചന ലഭിക്കുന്നത്.തളിപ്പറമ്പ് സ്വദേശിയില് നിന്നാണ് ചമ്പാട്ടെ പ്രിയങ്ക് യു.കെ യിൽ നിന്നെത്തുന്ന ആളുടെ ആവശ്യത്തി നായി ഇന്നോവകാര് വാടകയ്ക്കെടുത്തത്. ഇത് അനീഷിന് കൈമാറിയെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നല്കാത്തതിനെ തുടര്ന്നാണ് പരാതി നല്കിയത്. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര് മൈസൂരുവിലെത്തിച്ച് പണയപ്പെടു ത്തിയതായി തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് ,പയ്യാവൂര്, ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷന് പരിധികളിലും സംഘം നിരവധിവാഹന തട്ടിപ്പ് നടത്തിയതായാണ് സൂചന. ഒന്പതോളം വാഹനങ്ങള് തട്ടിയെടുത്തതായി വിവിധ സ്റ്റേഷനുകളില് ലഭിച്ച പരാതികളില് വ്യക്തമായിട്ടുണ്ട്.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.