റെയില്‍വേ പാര്‍ക്കിംഗ് യാര്‍ഡില്‍ കാറിന്റെ ചില്ല് തകര്‍ത്തു: യുവാവ് കസ്റ്റഡിയിൽകണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ കാര്‍ പാര്‍ക്കിംഗ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ല് കല്ലുകൊണ്ട് കുത്തിപ്പൊളിച്ചു. കാറിന്റെ ബോഡിക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം. പാര്‍ക്കിംഗിന്റെ സൂക്ഷിപ്പുകാരന്‍ ചെറുപുഴയിലെ സക്കീറിന്റെ പരാതിയില്‍ ടൗണ്‍പോലീസ് കേസെടുത്തു. പാര്‍ക്കിംഗ് യാര്‍ഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാടുനിന്ന് കരാര്‍ ജോലിക്കെത്തിയ യുവാവാണ് കസ്റ്റഡിയിലുള്ളത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.