കൊടുവള്ളി സില്‍സില ജ്വല്ലറി കുത്തിതുറന്ന് സ്വര്‍ണ്ണം മോഷ്ടിച്ച കള്ളനെ കൊടുവള്ളി സി.ഐ. ചന്ദ്രമോഹന്‍ എസ്.ഐ പ്രജീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിസ്വർണ്ണ നഗരിയെ ഞെട്ടിച്ച  സിൽസില ജ്വല്ലറി കവർച്ച പ്രതി പോലീസ് പിടിയിൽ.
കൊടുവള്ളി പോലീസ് ശേഖരിച്ച അനേകം ഫോൺ കൊളുകളിൽ നിന്നും ഒരു ഫോൺ കാൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ എത്തിച്ചേർന്നത് മാവോയിസ്റ് അധീനതയിൽ ഉള്ള ഇൻഡോ-ബംഗല ബോർഡർ ആയ മാൾഡ എന്ന സ്ഥലത്താണ് .അവിടെ നിന്നും ആയിരക്കണക്കിന് ആളുകളുടെ എതിർപ്പിനെ വകവെക്കാതെ വീട് വളഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കിലോമീറ്ററുകളോളം അതിസാഹസികമായി ഓടിച്ചിട്ട് പോലീസ് പിടികൂടി.മുംബയിലെ ജ്വല്ലറിയിൽ നിന്നും 40 kg സ്വർണ്ണം മോഷ്ടിച്ച കേസിൽ ജയിലിൽ നിന്നും അടുത്തിടെ മോചിതനായ മോഹമ്മദ്  അക്രൂസ് അമാൻ (29) ആണ് പിടിയിലായത്
കൊടുവള്ളി CI ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള SI പ്രജീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്, സിവിൽ പോലീസ് ഓഫീസർമാരായ അൻവർ റഷീദ് ,ജയപ്രകാശ്, ഷാജി(homeguard) DYSP സ്‌കോഡിൽ ഉള്ള ഹരിദാസൻ, ഷിബിൽ ജോസഫ്,  രാജീവ് ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

കൊടുവള്ളി പോലീസ് തെളിയിച്ച പ്രമുഖ കള്ളനോട്ട് കേസിനുശേഷം ലഭിച്ച മറ്റൊരു പൊൻ തൂവൽ കൂടിയാണ് ഇത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.