സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ഇരിട്ടിയില്‍ ഒരാള്‍ കൂടി അറസ്റ്റിൽഇരിട്ടി: കാശ്മീര്‍ കത്വവ സംഭവവുമായി ബന്ധപ്പെട്ട് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ ഭാഗമായി ബലമായി കടയടപ്പിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എസ് ഐ.സജ്ഞയ് കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഇരിട്ടിയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പായംമുക്ക് റസീന മന്‍സിലില്‍ റംഷാദ് (24)നെയാണ് ഇരിട്ടി എസ്.ഐ.പി.എം സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 30 ഓളം പേര്‍ക്കെതിരെയാണ് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നത് ഇതില്‍ 7 ഓളം പേര്‍ ആണ് ഇതിനകം അറസ്റ്റിലായത്. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.