സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന: ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ്‌ പിടിയില്‍


കണ്ണൂര്‍: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. ഒന്നര കിലോ കഞ്ചാവുമായി കമ്പില്‍ കൊളച്ചേരിയിലെ പീത്തിയില്‍ ഹൗസില്‍ റംഷാദ് (23) ആണ് പിടിയിലായത്. പള്‍സര്‍ ബൈക്കില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയും സംഘവും വേഷംമാറി പള്ളിക്കുന്ന് മൂകാംബിക റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. പള്‍സര്‍ ബൈക്കില്‍ യുവാവ് എത്തിയ ഉടന്‍ പോലീസ് സംഘം വളഞ്ഞുപിടികൂടി. മംഗലാപുരത്തുനിന്ന് കഞ്ചാവ് കടത്തി കണ്ണൂരിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ റംഷാദ്. എളുപ്പം പണമുണ്ടാക്കുന്നതിനായി നിരവധി യുവാക്കളാണ് കണ്ണൂരില്‍ കഞ്ചാവ് ലോബിയുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒട്ടേറെ യുവാക്കളാണ് കഞ്ചാവ് കേസില്‍ അറസ്റ്റിലാകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കോളേജ് വിദ്യാര്‍ത്ഥികളെയും മയക്കുമരുന്നിന് അടിമയാക്കാന്‍ ലക്ഷ്യമിടുന്ന കഞ്ചാവ് മാഫിയകള്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വലയിലാക്കി കാരിയര്‍മാരാക്കിയാണ് കച്ചവടശൃംഖല വിപുലീകരിക്കുന്നത്. അടുത്തകാലത്തായി ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. എ.എസ്.ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജേഷ്, ബാബുപ്രസാദ് എന്നിവരാണ് എസ്.ഐയോടൊപ്പം കഞ്ചാവ് വേട്ടയില്‍ പങ്കെടുത്തത് നഗരത്തിലെ Watt റെഡിമെയ്‌ഡ്‌ ഷോപ്പിലെ സെയിൽസ്മാൻ ആണ് പിടിയിലായ റംഷാദ്‌

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.