പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

എടക്കാട് : 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. ആറ്റടപ്പ കെട്ടറക്കൽ ഹൗസിൽ ചാത്തുവിന്റെ മകൻ സുന്ദരൻ (43) ആണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനടുത്തു നിന്നും സഹപാഠികളോടൊത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ നൂറു രൂപ കാട്ടി പ്രലോഭിപ്പിച്ച് മാവിൻ ചുവട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ  ശ്രമിച്ച ഇയാൾ നാലു മാസം മുൻപും ഈ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും കുട്ടി ശ്രമത്തെ എതിർത്ത് ഓടിപ്പോയിരുന്നു.  അടുത്തുള്ള മറ്റൊരു സ്ത്രീ കണ്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേത്രുത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പ്രതിയെ റിമാൻഡ് ചെയ്തു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.