വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കന്യാകുമാരി സ്വദേശി പിടിയില്‍


മയ്യില്‍: വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ജെനിന്‍ രാജ് (24) പിടിയില്‍.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

കുട്ടിയുടെ അമ്മ കുടുംബശ്രീ പരിപാടിക്കും അച്ഛന്‍ കടയിലും പോയ സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ഇതേത്തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്നിറങ്ങിയോടുകയായിരുന്നു. രാത്രി 11-ന് വീട്ടുകാര്‍ മയ്യില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടയില്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജെനിന്‍രാജ് താമസിക്കുന്ന സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മയ്യില്‍ എസ്.ഐ. പി.ബാബുമോന്‍ നടത്തിയ അവസരോചിത ഇടപെടലിലാണ് പ്രതി പിടിയിലായത്.

കന്യാകുമാരിയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് ഇയാളെ തിരുവനന്തപുരത്തുനിന്ന് റെയില്‍വേ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.പ്രതിയുടെ ഫോട്ടോ വാട്‌സാപ്പിലൂടെ എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി.തിങ്കളാഴ്ച രാവിലെ ആറിനാണ് ജെനിന്‍രാജിനെ പിടികൂടിയത്.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.