ചെറുപുഴ പാടിയോട്ടുചാലിൽ വാഹനാപകടം ബൈക്കും ടിപ്പര് ലോറിയും കൂട്ടിയിടിച്ച്​ രണ്ട് യുവാക്കൾ മരണപെട്ടു



പാടിയോട്ടുചാല് മച്ചിയില് ബൈക്കും ടിപ്പര് ലോറിയും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു. കൂടെയുണ്ടായിരുന്നയാള്ക്ക്​ ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്​ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. പാടിയോട്ടുചാലില് നിന്നും ചെറുപുഴ ഭാഗത്തേയ്​ക്ക്​ വരികയായിരുന്ന ബൈക്കും ചെറുപുഴ ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പര് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്​. മച്ചിയില് ജുമാ മസ്​ജിദിനു മുന്നിലായിരുന്ന അപകടം. ബൈക്കിന് പിന്ഭാഗത്തുകൂടി ലോറിയുടെ ടയര് കയറിയ നിലയിലാണ്. ബൈക്ക്​ ഓടിച്ചിരുന്ന കരിയക്കരയിലെ അഴകത്ത്​ ചാക്കോയുടെ മകന് ടോണി(18) ഒപ്പമുണ്ടായിരുന്ന അഭിഷേക് (19) എന്നിവരാണ് മരിച്ചത്​. പിന്നിലുണ്ടായിരുന്ന ചെറുപുഴ കാക്കേഞ്ചാലിലെ കേഴപ്ലാക്കല് സജിയുടെ മകന് അഭിഷേകിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തേയ്​ക്ക്​ കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത് അപകടം നടന്ന ഉടന് ഓടിക്കൂടിയ നാട്ടുകാര് അപകടത്തില്പ്പെട്ട യുവാക്കളെ ചെറുപുഴ സെന്റ്​ സെബാസ്​റ്റ്യന്സ്​ ആശുപത്രിയിലെത്തിച്ചുവെങ്കിലും ടോണി മരിക്കുകയായിരുന്നു. ഇരുവരും തോമാപുരം സെന്റ്​ തോമസ്​ ഹയര് സെക്കന്ററി സ്കൂളില് നിന്നും പ്ലസ്​ടു പാസായവരാണ്. ടോണി കോഴിക്കോട്​ സി എയ്​ക്ക്​ പഠിക്കാന് ചേര്ന്നിരുന്നു. മേഴ്​സിയാണ് ടോണിയുടെ മാതാവ്. ടീന, ടിന്റു എന്നിവര് സഹോദരിമാരാണ്. അപകടത്തില് ബൈക്ക്​ തകര്ന്നു. ടിപ്പര് ലോറി ചെറുപുഴ പോലീസ്​ സ്റ്റേഷനിലേയ്​ക്ക്​ മാറ്റി. ചെറുപുഴ പോലീസ്​ സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.