ഏഴാം മൈൽ പെട്രോൾ പമ്പിന് സമീപത്ത് വച്ച് സ്ക്കൂട്ടർ യാത്രക്കാരനായ യുവാവ് ലോറി തലയിൽ കയറി ദാരുണമായി മരണപ്പെട്ടു.തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലിൽ വാഹനാപകടം. ഏഴാം മൈൽ പെട്രോൾ പമ്പിന് സമീപത്ത് വച്ച് സ്ക്കൂട്ടർ യാത്രക്കാരനായ യുവാവ് ലോറി തലയിൽ കയറി ദാരുണമായി മരണപ്പെട്ടു.
തളിപ്പറമ്പ് പൊയിൽ സ്വദേശി ഉമ്മർകുട്ടിയാണ് മരണപെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ പിറകിൽ വരികയായിരുന്ന ലോറി തട്ടിയിടുകയും റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു.
യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് മൃതദേഹം മാറ്റിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.