താഴെചൊവ്വെയിൽ വാഹനാപകടം കുടുക്കിമൊട്ട സ്വദേശി മരിച്ചുകുടുക്കിമൊട്ട:താഴെചൊവ്വെയിൽ വച്ചുഉണ്ടായ അപകടത്തിൽ കുടുക്കിമൊട്ട സ്വദേശി മരിച്ചു. മീത്തലെപള്ളിക് സമീപം ഉള്ള നൗഷിജ മൻസിൽ കെ. കുഞ്ഞിമുഹമ്മദ്‌ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ട് ആക്രിസാധനങൾ കയറ്റുന്നതിടെ ഒരു കെട്ട് അതുവഴിപോകുകയായിരുന്ന കുഞ്ഞിമുഹമ്മദിന്റെ ബൈക്കിനു മുകളിലേക്ക് വീണ് ഇദ്ധേഹം  റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു അപ്പോൾ അതുവഴി തലശ്ശേരിഭാഗത്തിന്നു വന്ന സ്വകാര്യബസിനടിയിൽ പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാൻ ആയില്ല.
ഭാര്യ സുഹറ മക്കൾ
കെ നൗഷിർ( കച്ചവടം) നൗഷിജ. മരുമകൾ.അനിസ് ( ഇരിക്കൂർ ). സഹോദരങ്ങൾ; മൊയിതീൻ.മുഹമ്മദ്.
ഖബറടക്കം
ഇന്ന് (4.03.2018)കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്താനില്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.