ആയിക്കര മാപ്പിളബേ സിറ്റി ഫെസ്റ്റ് നാളെ മുതല്‍കണ്ണൂര്‍: എന്‍ അബ്ദുല്ല കള്‍ച്ചറല്‍ ഫോറം, മര്‍ഹബ സാംസ്‌കാരിക സമിതി, കേരള ഫോക്ലോര്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ സിറ്റി ഫെസ്റ്റ് ഈ മാസം നാളെ മുതല്‍ 10 വരെ ആയിക്കര മാപ്പിളബേയില്‍ വച്ച് നടക്കും. നാളെ വൈകുന്നേരം നാലിന് ചേമ്പര്‍ ഹാള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഘോഷയാത്രയോടെ തുടങ്ങുന്ന സിറ്റി ഫെസ്റ്റിന്റെ ഉദ്ഘാടനം വൈകുന്നേരം ഏഴിന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. സിറ്റിയിലെ വിവിധ മേഖലകളിലെ പ്രതിഭകളെ വേദിയില്‍ വച്ച് പി ജയരാജന്‍ ആദരിക്കും. 10ന് നടക്കുന്ന സമാപന സമ്മേളനം  പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ഏഴ്, എട്ട് തിയ്യതികളില്‍ നടക്കുന്ന കണ്ണൂര്‍ സിറ്റി ഫോക് ഫെസ്റ്റിന്റെ ഉദ്ഘാടനം ഏഴിന് വൈകുന്നേരം ഏഴിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. എല്ലാ ദിവസവും രാത്രി പ്രശസ്തരായ കലാകാരന്‍മാര്‍ ഒരുക്കുന്ന കലാവിരുന്നും ഉണ്ടാകും. സമാപനദിവസം വൈകുന്നേരം നാലിന് ഗിന്നസിലേക്ക് കണ്ണൂര്‍ സിറ്റിയില്‍ നിന്ന് ഒരുക്കുന്ന 1500 പേര്‍ പങ്കെടുക്കുന്ന മെഗാ ഒപ്പനയും അരങ്ങേറും. കൂടാതെ ഫുഡ് ഫെസ്റ്റ്, കുക്കറി ഷോ, മെഹന്തി ഫെസ്റ്റ്, സൂഫി ഡാന്‍സ്, ബൈക്ക് സ്റ്റണ്ട് തുടങ്ങിയ ഇനങ്ങളും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ഷാജര്‍, എല്‍.വി മുഹമ്മദ്,കീച്ചേരി രാഗവന്‍, കെ.ഷഹറാസ്, പി.കെ സാഹിര്‍  പങ്കെടുത്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.