ദയ കുവൈറ്റിന്റെ വീട് കൈമാറ്റം 27 ന്


 ദയ കുവൈറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ ഒരു കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീട് കൈമാറ്റം നാളെ നടക്കും. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ഓണപ്പറമ്പിലെ കൊട്ടിലയിലെ നിര്‍ധനകുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ലളിതമായി നടക്കുന്ന ചടങ്ങില്‍ ദയ കുവൈറ്റിനെ പ്രതിനിധികരിച്ച മുനീര്‍ മൗലവി, ഫാസില്‍ തളിപ്പറമ്പ, ഇബ്രാഹിം ഹാജി അരിയില്‍, അബ്ദുള്ള ഹാജി എന്നിവര്‍ സംബന്ധിക്കും.
പലിശ മുക്ത പ്രവാസ സമൂഹം എന്ന ലക്ഷ്യവുമായി മൂന്ന് വര്‍ഷം മുമ്പ് രൂപം കൊണ്ട ദയ കുവൈറ്റ് ഒന്നര കോടിരൂപയുടെ പലിശ രഹിത സഹായം ഇതിനകം നല്‍കിയിട്ടുണ്ട്. ഒരു നിര്‍ധന കുടുംബത്തിന്റെ സ്വപ്നം സാഫല്യമാക്കാന്‍ ഒപ്പം ചേര്‍ന്ന ദയ കുവൈറ്റ് കേവലം 125 ദിവസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറുന്നത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.