പാൽചുരത്ത് രാത്രികാല വാഹനപരിശോധനയിൽ പേരാവൂർ എക്സൈസ് സംഘം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

അന്തർജില്ലാ പാതയായ പാൽചുരത്ത് ശനിയാഴ്ച രാത്രികാല വാഹന പരിശോധന നടത്തിയ പേരാവൂർ എക്സൈസ് സംഘം 3.100 കിലോ (260 പൗച്ച് ഹാൻസ്) നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി രണ്ട്  കോട്പ കേസുകൾ എടുത്തു.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കണ്ണൂർ ജില്ലയിലേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തിക്കൊണ്ടുവരാൻ കൊട്ടിയൂർ - ബോയ്സ്ടൗൺ പാൽചുരം പാത ഉപയോഗിക്കുന്നതായി മനസിലായതിനെ തുടർന്ന് പേരാവൂർ എക്‌സൈസ് ഇവിടെ വാഹന പരിശോധന കർശനമാക്കിയിരുന്നു.

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ അന്തർജില്ലാ ഗതാഗതം നടത്തുന്ന യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും എക്സൈസ് സംഘം പരിശോധനക്ക് വിധേയമാക്കി.

പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സി.ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ്  ഓഫീസർമാരായ സർവ്വശ്രീ.കെ.ഉമ്മർ , ഷൈബി കുര്യൻ, സതീഷ് വിളങ്ങോട്ടു ഞാലിൽ, കെ.ശ്രീജിത്ത്, എക്സൈസ് ഡ്രൈവർ ശ്രീ.ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.