ശ്രീകണ്ഠപുരം നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ഉപരോധവുമായി എൽ ഡി എഫ്

ശ്രീകണ്ഠപുരം: നഗരസഭ ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്ക് എതിരെ ശക്തമായ പ്രതിഷേധമുയര്ത്തി എല്ഡിഎഫ് പ്രവര്ത്തകര് ശ്രീകണ്ഠപുരം നഗരസഭ ഓഫീസ് ഉപരോധിച്ചു. വികസന പ്രവര്ത്തനങ്ങള് വഴി പുത്തന് മുന്നേറ്റങ്ങള് ഉണ്ടാക്കിയെടുക്കുവാന് പഞ്ചായത്തില് നിന്ന് മുന്സിപ്പാലിറ്റിയായി മാറുന്നത് കൊണ്ട് സാധ്യമാകും എന്ന പ്രചരണങ്ങള് ഉയര്ത്തിപ്പിടിച്ചാണ് യുഡിഎഫ് പ്രവര്ത്തകരും കെ സി ജോസഫ് എംഎല്എയും നഗരസഭയുടെ ആരംഭപ്രവര്ത്തനങ്ങള്ക്ക് തുടക്കമേകിയത്. എന്നാല് നഗരസഭയായി ഉയര്ത്തിയതിന് ശേഷം കാര്യമായ മുന്നേറ്റങ്ങള് ഉണ്ടാക്കിയെടുക്കുവാന് ഭരണാധികാരികള്ക്ക് സാധിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള് ഉയര്ന്ന് വന്നിരുന്നു. നഗരസഭ ഭരണസമിതി അംഗങ്ങള്ക്കിടയില് തന്നെ വാക്ക്പോരും,അഭിപ്രായ ഭിന്നത ഉയര്ന്നുവരികയും മുസ്ലീംലീഗ് പ്രവര്ത്തകരായ വൈസ് ചെയര്പേഴ്സണും,ആരോഗ്യ സ്റ്റാന്ഡിംങ് കമ്മറ്റി യോഗത്തിനിടയില് നിഷേധ കുറിപ്പ് നല്കി ഇറങ്ങിപ്പോയിരുന്നു. ഭരണകക്ഷി അംഗങ്ങള് തമ്മില് ഉള്ള അഭിപ്രായ വ്യത്യാസങ്ങളും തര്ക്കങ്ങളും നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഭരണ പ്രവര്ത്തനങ്ങള് മുന്നോട്ട് പോകുന്നത്. മുന്സിപ്പല് സമുച്ചയം പണിയാന് ഗവണ്മെന്റ് അനുവദിച്ച 4 കോടി രൂപയുടെ പദ്ധതികള് സമര്പ്പിക്കാതെ നഗരസഭ ലാപ്സാക്കി നികുതിയിനത്തില് വന് വര്ദ്ധനവാണ് ഉണ്ടായതും.അഴിമതിയും കെടുകാര്യസ്ഥതയും മൂലം പൊതുജനങ്ങള് ആകെ മുന്സിപ്പല് ഭരണത്തിനെതിരെ തിരിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലാണ് എല്ഡിഎഫ് പ്രവര്ത്തകര് മുന്സിപ്പല് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അടിയന്തിരമായി ആരംഭിക്കുക,ലൈഫ് മിഷന് പദ്ധതി തകര്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,ജനങ്ങള്ക്ക് ലഭിക്കേണ്ടുന്ന സേവനങ്ങള് ലഭ്യമാക്കുക,പൊട്ടിപ്പൊളിഞ്ഞ റോഡുകളും തെളിയാത്ത തെരുവു വിളക്കുകളും അടിയന്തിരമായി നന്നാക്കുക,പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് കൊണ്ടാണ് ഉപരോധം.
സിപിഐ എം കണ്ണൂര് ജില്ല സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദന് ഉപരോധം ഉദ്ഘാടനം ചെയ്യ്തു. പി കെ ശ്രീമതി എം.പി പരിപാടിയില് അഭിവാദ്യമര്പ്പിച്ച് കൊണ്ട് സംസാരിച്ചു. എം സി ഹരിദാസന് അധ്യക്ഷനായി. പി കെ മധുസൂദനന് (സിപിഐ), വി വി കുഞ്ഞികൃഷ്ണന് (എന്സിപി),ജോയി തെക്കേടത്ത് (ജനാധിപത്യ കേരള കോണ്ഗ്രസ്), പ്രതിപക്ഷനേതാവ് എം സി രാഘവന് എന്നിവര് സംസാരിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, സിപിഐ എം ഏരിയ സെക്രട്ടറി എം വേലായുധന്, പി വി ശോഭന എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി. പി മാധവന് സ്വാഗതം പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.