കായിക പ്രതിഭകളെ വെള്ളൂർ ഗ്രാമം ആദരിച്ചു

കായിക മേഖലയിൽ വ്യത്യസ്ത രംഗങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച വെള്ളരിലെ കായിക പ്രതിഭകൾക്ക് ജവഹർ വായനശാല & ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി. വായനശാല പന്തലിൽ നടന്ന ചടങ്ങ് സി കൃഷ്ണൻ MLA ഉൽഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ പേർസൺ കെ പി ജ്യോതി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫുട്ബോൾ താരം സി കെ വിനീത് മുഖ്യാതിഥി ആയിരുന്നു. 85 വയസ്സ് പിന്നിട്ട റിട്ട. എ ഇ ഒ ദേശീയ മാസ്റ്റേർസ് അത്ലറ്റിക് മീറ്റിൽ 5 കിലോ മീറ്റർ നടത്തത്തിൽ സ്വർണ്ണ മെഡൽ നേടിയ പി എം ദാമോദരൻ മാസ്റ്റർ, , ദേശീയ സിവിൽ സർവീസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ വെള്ളൂർ ഗവ. എൽ പി സ്കൂളിലെ അധ്യാപകനും ജനകീയ നീന്തൽ പരിശീലകനും ദുരന്തമേലെകളിലെ സി ചന്ദ്രൻ , വാഹനാപകടത്തിൽ പെട്ട് കാൽ മുറിച്ച് നീക്കേണ്ടി വന്നപ്പോഴും തളരാതെ കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണറായി നിരവധി മാരത്തൺ ഒട്ടത്തിൽ പങ്കെടുത്ത് ശ്രദ്ധേയനായ എം വി സജേഷ് എന്നിവരെയാണ് ജനകീയ സ്വീകരണ പരിപാടി ഒരുക്കി ആദരിച്ചത്.
പ്രതിഭകൾക്ക് സി കെ വിനീത് ഉപഹാരം നൽകി. സി കെ വി നീതിന് വെള്ളൂരിന്റെ ഉപഹാരം സി കൃഷ്ണൻ MLA നൽകി. ഇ ഭാസ്കരൻ, എൻ അബ്ദുൾസലാം, കെ വി ബാബു, പി പി ഭാസ്ക്കരൻമാസ്റ്റർ എന്നിവർ ആശംസ നേർന്നു. എം കെ പ്രസാദ് പ്രതിഭകളെ പരിചയപ്പെടുത്തി. എൻ രാജേഷ് സ്വാഗതവും കെ സുനിൽ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.