സർക്കാർ ഭൂമി കയ്യേറി നിർമിച്ച എ.കെ.ജി സെന്റർ തിരിച്ചു പിടിച്ചിട്ടു മതി ചിത്രലേഖയുടെ ഭൂമി പിടിച്ചെടുക്കുന്നത് : ഷാനിമോൾ ഉസ്മാൻ

കേരളത്തിലെ സർക്കാർ ഭൂമി കയ്യേറി നിർമിച്ച എ.കെ.ജി സെന്റർ ഉൾപ്പെടെയുള്ള സി.പി.എമ്മിന്റ അധീനതയിലുള്ള പാർട്ടി ഓഫീസുകൾ തിരിച്ച് പിടിച്ച് സർക്കാരിൽ ഏൽപിച്ചതിന് ശേഷം മതി പാവപ്പെട്ട ദളിത് യുവതിയായ ചിത്രലേഖയ്ക്ക് സർക്കാർ അനുവദിച്ച ഭൂമി തിരിച്ച് പിടിക്കലെന്നും പാവപ്പെട്ട ദളിത് യുവതിക്ക് നേരെയുള്ള ഭീകരത എനിയും തുടർന്നാൽ അതിനെ ധാർമ്മികമായും രാഷ്ടീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും കോൺഗ്രസ് രാഷ്ടീയ കാര്യ സമിതിഅംഗം Adv: ഷാനിമോൾ ഉസ്മാൻ ചിത്രലേഖയെ സന്ദർച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു..
അവരുടെ കൂടെ AICC അംഗം Adv: ദീപ്തി മേരി വർഗീസ് ,റിജിൽ മാക്കുറ്റി, ഷറഫുദ്ധീൻ കാട്ടാമ്പള്ളി, സലാം ഹാജി, നിസ്സാർ മുല്ലപ്പള്ളി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.