പയ്യന്നൂരില്‍ റെയില്‍പാളത്തില്‍ വിള്ളല്‍; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് മലബാര്‍ എക്‌സ്പ്രക്‌സ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അരമണിക്കൂറോളമാണ് ട്രെയിനുകള്‍ പിടിച്ചിട്ടത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് പയ്യന്നൂര്‍ ഒളവറ പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. മീന്‍ പിടിക്കാനെത്തിയവരാണ് സംഭവം കണ്ടയുടന്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചത്.   തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് കടന്നു പോകേണ്ടതിന് തൊട്ടുമുമ്പാണ് സംഭവം. ഇതേ തുടര്‍ന്ന് മലബാര്‍ എക്സ്പ്രസ് പയ്യന്നൂരില്‍ പിടിച്ചിട്ടു. മറ്റു ട്രെയിനുകള്‍ സമീപ സ്റ്റേഷനുകളിലും പിടിച്ചിട്ടതോടെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. തകരാര്‍ പരിഹരിച്ച ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.  ...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.