അഴീക്കോട് പുന്നക്കപ്പാറ മൽജാഉൽ അനാം റിലീഫ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

അഴീക്കോട് പുന്നക്കപ്പാറ മൽജാഉൽ അനാം റിലീഫ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി  ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.
പാണക്കാട് സയ്യിദ് മുസമ്മിൽ അലി തങ്ങൾ റിലീഫ് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ മുഹമ്മദലിയെ ആദരിച്ചു.
ഉസ്താദ് ആഷിൽ ബാഖവി ഈരാറ്റുപേട്ട ഉൽബോധന പ്രഭാഷണം നടത്തി. കമ്മറ്റി പ്രസിഡണ്ട് ഷൗക്കത്തലി ടിപി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ പി മഹറൂഫ് സ്വാഗതം പറഞ്ഞു. ശറഫുദ്ധീൻ അഹ്‌സനി, ഷൗക്കത്തലി അമാനി, വൈ എം ഉനൈസുൽ ഹസനി, വാർഡ് മെമ്പർ കുഞ്ഞംസു മാസ്റ്റർ തുടങ്ങിയവർ ആശംസ അർപ്പിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.