പഴയങ്ങാടി മഖാം ഉറൂസ് ഇന്ന് സിയാറത്തോടെ ആരംഭിക്കും

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ് ഇന്ന് (തിങ്കൾ) രാവിലെ സിയാറത്തോടെ ആരംഭിക്കും.രാവിലെ 8 മണിക്ക് ജുമാ മസ്ജിദിൽ സ്വഹാബി വര്യൻ അബ്ദുള്ളാഹിബ്നു മാലിക് ബ്നു അലിയ്യിന്റെ മഖാം സിയാറത്തോടെയാണ് അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഉറൂസിന് തുടക്കമാവുക. സയ്യിദ് മഹ്മൂദ് സഫ് വാൻ തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് മാലിക് ദീനാർ നഗറിൽ വി.പി അബൂബക്കർ ഹാജി പതാക ഉയർത്തും. രാത്രി 8 മണിക്ക് മദ്രസ പരിസരത്ത് നടക്കുന്ന മതപ്രഭാഷണം മഹല്ല് ഖത്തീബ് സി.പി അബ്ദുൽ ഖാദർ ബാഖവി ഉദ്ഘാടനം ചെയ്യും.എൻ.പി എം ബാഖവി അധ്യക്ഷത വഹിക്കും. മൗലവി ശക്കീർ ഹൈതമി മുഖ്യ പ്രഭാഷണം നടത്തും. നാളെ താജുദ്ദീൻ അബ്ദുള്ള നിസാമി ഉദ്ഘാടനം ചെയ്യും. അബ്ദുറസാഖ് ദാരിമി അറക്കൽ പ്രഭാഷണം നടത്തും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.