പയ്യാവൂർ സെന്റ് ആൻസ് പള്ളിയിൽ പുതുഞായർ തിരുനാളിനു കൊടിയേറി

പയ്യാവൂർ: ടൗൺ സെന്റ് ആൻസ് പള്ളിയിൽ വിശുദ്ധ തോമ്മാസ്ലീഹായുടെയും ,ഇടവകാ മധ്യസ്ഥയ വിശുദ്ധ അന്നായുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇടവകാ വികാരി ഫാ.ബാബു പാറത്തോട്ടുംകര കൊടിയേറ്റിയതോടെ തുടക്കമായി. ഇന്ന് (ശനി) രാവിലെ ഏഴിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.അരുൺ മുയൽ കല്ലുങ്കൽ കാർമികത്വം വഹിക്കും.വൈകീട്ട് ഏഴിന് പാറക്കടവ് സെന്റ് തോമസ് കുരിശടിയിൽ നടക്കുന്ന ലദീഞ്ഞിന് ഫാ.ജോസഫ് തേനം മാക്കൽ കാർമ്മികത്വം വഹിക്കും. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം.ഫാ. ബിൻ സ് ചേത്തലിൽ വചന സന്ദേശം നടത്തും.ഫാ.ബേബി പാറ്റിയാൽ പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം നൽകും.എട്ടിന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ഫാ.ഷഞ്ചു കൊച്ചുപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ .ഫാ.ജിലേഷ് പുഴക്കരോട്ട്, ഫാ. ഷെൽട്ടൽ അപ്പോഴിപ്പറമ്പിൽ, ഫാ.ജിനു ആവണിക്കുന്നേൽ, ഫാ.ജോപ്പൻ ചെത്തിക്കുന്നേൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.ഫാ.ജിനു ആവണിക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.ഫാ.ജോർജ് കപ്പുകാലായിൽ പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം നൽകും. തുടർന്ന് സ്നേഹവിരുന്ന്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.