പയ്യന്നൂർ മാടായിവടുകുന്ദ ക്ഷേത്ര ഭണ്ഡാരം കവർന്നു

പയ്യന്നൂർ മാടായിവടുകുന്ദ ക്ഷേത്ര ഭണ്ഡാരം കവർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. വടക്കേനടയിലെ ഭണ്ഡാരമാണ് കുത്തിതുറന്നത് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തനാണ് ഭണ്ഡാരത്തിന് സമീപം ചില്ലറ നാണയങ്ങൾ വീണു കിടക്കുന്നത് കണ്ടത് നോക്കിയപ്പോൾ ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നത് കണ്ടത് തുടർന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ഈ ഭണ്ഡാരം കുത്തിതുറക്കാൻ ശ്രമം നടന്നിരുന്നു. ക്ഷേത്രം സെക്രട്ടറി നന്ദന ന്റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു സെക്യൂരിറ്റി ജീവനക്കാരൻ ഉള്ള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കവർന്നത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.