മുസ്ലിം ലീഗ് നേതാവ് സി പി കമാല്‍ നിര്യാതനായി

ഇരിക്കൂര്‍: മുസ്ലിം ലീഗ് നേതാവ് കണ്ണൂര്‍ ബ്ലാത്തൂര്‍ കുന്നുമ്പ്രത്ത് ഹൗസില്‍ സി പി കമാല്‍ (70)നിര്യാതനായി. മുസ്ലിം ലീഗ് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ഇരിക്കൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, ബ്ലാത്തൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ പള്ളിക്കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്.  ഭാര്യ :അലീമ. മക്കള്‍ : റാബിയ, അഷ്റഫ് ദാരിമി (കാടാച്ചിറ  ജുമാ മസ്ജിദ് ), റസീന, സീനത്ത്, സറീന, ഷഫീഖ്  ഫൈസി ഇര്‍ഫാനി,  സിദ്ദീഖ് മൗലവി, ഫാറൂക്ക് (സൗദി ), ജമാലുദ്ധീന്‍ (ഫാഷന്‍ ഫൂട്ട് വേര്‍, ഇരിക്കൂര്‍ ), റംലത്ത്, റമീസ് (മസ്‌കറ്റ് ). മരുമക്കള്‍ : അല്‍ത്താഫ് (വീരാജ്‌പേട്ട ), സറീന (ആയിപ്പുഴ ), അഷ്റഫ് (തൃക്കരിപ്പൂര്), മുത്തലിബ് (ബംഗ്ലൂരു  ), റഫ്ഷാന (കീച്ചേരി ),ജുബൈരിയ്യ (മുണ്ടയാട് ),അനീസ (ഉളിയില്‍ ),നവാസ് (ഇരിക്കൂര്‍ ). സഹോദരങ്ങള്‍ : ആയിഷ(അഞ്ചരക്കണ്ടി ),നഫീസ,അബ്ദുള്ള (കാഞ്ഞിരോട്), ഖദീജ (റായല്‍ കൊപ്പല്‍ ), മറിയം, ബീബി. ഖബറടക്കം ബ്ലാത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. വ്യാപാരി വ്യവസായി എകോപന സമിതി ആഭിമുഖ്യത്തില്‍ ബ്ലാത്തൂരില്‍ ഉച്ചവരെ ഹര്‍ത്താലാണ്. ബ്ലാത്തൂര്‍ മദ്രസയ്ക്ക് അവധി പ്രഖ്യാപിച്ചു. ഖബറടക്കത്തിന് ശേഷം സര്‍വ്വകക്ഷി അനുശോചന യോഗം നടന്നു. ...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.